2012, മേയ് 16, ബുധനാഴ്‌ച

പ്രണയ ഗണിതം

                                              എങ്ങനെ കൂട്ടിക്കിഴിച്ചു ഗുണിച്ച്‌ ഹരിച്ച്ചെടുത്താലും
                                            ചിലര്‍ക്ക് പൂജ്യം കിട്ടുന്നൊരു ആത്മഗണിതമാണ് പ്രണയം
                                       പ്രണയം തലയിലൊരു പൂവായ് വിരിഞ്ഞതിന്‍ നിറവും മണവും
                                           ആസ്വൊദിച്ചന്തി നേരവും സ്വപ്നം പെരുക്കിയിരുന്നപ്പോള്‍
                                                                        ഉറക്കം മൈനസ്
                                      കൈ കോര്‍ത്തു തോള്‍ ചേര്‍ന്ന് ആരാമങ്ങളില്‍ ആടിയും പാടിയും
                                          പുത്തന്‍ വിനോദങ്ങള്‍ അറിഞ്ഞും ഐസ്ക്രീം നുണഞ്ഞും
                                                  സ്വപ്‌നങ്ങള്‍ സുഗങ്ങളാല്‍ ഗുണിച്ചെടുത്തപ്പോള്‍
                                                                   പോക്കറ്റ് മണി മൈനസ്
                                              ഒടുവിലൊന്നുടക്കിപ്പിരിഞ്ഞ്  ഇരു വഴിയേ തിരിഞ്ഞ്
                                                 അഭയമാം മദ്യം ദുഃഖങ്ങള്‍ ഹരിച്ചെടുത്തപ്പോള്‍
                                                                      ആരോഗ്യം മൈനസ്
                                        പുകയൂതി ഇരിക്കുന്നൊരാകാന്തകളില്‍ ആ ഓര്‍മ്മകള്‍ പിന്നെയും
                                          മൊത്തത്തിലൊന്നു കൂട്ടിക്കിഴിച്ചു ഗുണിച്ച്‌ ഹരിച്ചെടുത്തപ്പോള്‍
                                                                          സമം വട്ടപ്പൂജ്യം  
                                                                          

കൃതി

            ഏകാന്തതക്ക് കൂട്ടിരിക്കുന്നൊരു നല്ല പാതിയാണ് മൌനം
             ചിന്താ ധരണിയില്‍ അവ ഇണ ചേര്‍ന്ന് വാക്കുകള്‍ക്കും,
                            ആശയങ്ങള്‍ക്കും ജന്മം നല്‍കുമ്പോള്‍
                  ചിലപ്പോള്‍ സുഖ പ്രസവമായും മറ്റു ചിലപ്പോള്‍
                 സിസ്സേരിയനായും അവ പുറംലോകം പ്രാപിക്കുന്നു
                      ബധിര, മൂക ഇതര വൈകല്യങ്ങളാല്‍ ചിലത്                                                 
                        പ്രപന്ജ്ജത്ത്തില്‍  അലഞ്ഞുതിരിയുമ്പോള്‍
                  മറ്റു ചിലത് ജന്മനാ ജീവക, പോഷകക്കുറവിനാല്‍
                                    അകാല മരണം വരിക്കുന്നു
                      ചിലതാകട്ടെ പ്രശംസകള്‍ക്ക്, പ്രകീര്ത്തനങ്ങള്‍ക്ക്
                          പാത്രമായി ഉയരങ്ങളില്‍ ഇടം പിടിക്കുന്നു     

 

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

വാരിയെല്ല്...

നിദ്രകളില്‍ നിറങ്ങള്‍ ചാര്‍ത്തി നീ നിറഞ്ഞു നിന്നതെത്ര രാത്രികള്‍
നിശയുടെ നിശബ്ദതകളില്‍ എന്‍ ഹൃദയ വാതായനം തുറന്നെത്തി
നീ തൂകിയൊരാ മന്ദഹാസം തേടി ഞാനിന്നലയുമ്പോള്‍,  പറയൂ...
നീയെന്‍ വാരിയെല്ലിന്‍ പുനര്ജ്ജനിയോ, വെറുമൊരു പാഴ്ജന്മമായെന്‍
ഉള് കണ്ണിനാല്‍ മാത്രം ദര്‍ശിക്കും പരിവേഷമോ...
അപൂര്‍ണമായൊരെന്‍  അസ്ഥി ക്രമത്തില്‍ നിന്‍ ഭാഗ ഖണ്ഡം
ചേര്ത്തു വെക്കാന്‍ നേരമായെന്നെന്‍ സൃഷ്ടസ്രേഷ്ടര്‍ മൊഴിയും
വാക്കിന്‍ ഉത്തരം തേടി ഞാന്‍ അലഞ്ഞതെത്ര  വഴികള്‍
മുന്നില്‍ വന്നു നിന്നൊരാ സുന്ദര സുസ്മിത വദനങ്ങളത്രയും
നീയല്ലന്നൊരൊറ്റക്കാഴ്ച്ചയിലെന്‍ ഹൃദയതാളം മോഴിയവേ..,
നീട്ടി വെച്ചൊരാ പാനത്തിന്‍ പുറംനീര്‍ മാത്രം കുടിച്ചിറക്കി
മധുരം തിരികെ നല്‍കി തിരിച്ചു നടക്കുമ്പോള്‍
എന്‍ ചെവിയില്‍ ചിലമ്പും നിന്‍ ചിരികള്‍ക്കെന്താണര്‍ത്ഥം
ദിനങ്ങളായ്,യുഗങ്ങളായ്‌ തിരിയുന്നൊരീ കാലചക്രത്തിന്‍
ഘടികാര വൃത്തത്തിലൊരു സമയമാണ് നീ തിരയുന്നതെങ്കില്‍
ആയുസിന്നളവു കോലായ് ചലിക്കുമാ സമയസൂചി തന്‍
ഏകാന്ത വീഥിയില്‍ ഞാന്‍ നിനക്കായ്‌ കാത്തു നിന്നിടാം
രാവുകളിലെന്‍ മനോരഥമേറിവരും വെറും ദൂരതാരമാണു നീയെങ്കില്‍
മായുക,മറയുക എന്‍ നിദ്രകളില്‍,നിറങ്ങളില്‍, നിലാവുകളില്‍ നിന്നും
 സ്വൊച്ച്ചമായ്, സ്പഷ്ടമായ് ഇനി ഞാനൊന്നുറങ്ങട്ടെ

2012, ജനുവരി 12, വ്യാഴാഴ്‌ച

ഊണിലും... ഉറക്കിലും

ഉമ്മ ചോറ് വിളമ്പി മേശപ്പുറത്തു വെച്ചു കൂടെ എനിക്ക് ഏറെ ഇഷ്ടമുള്ള മീന്കറിയും,കഴിക്കാനായി ഇരുന്നപ്പോള്എണ്ണയില് ചുവന്നുള്ളിയും വേപ്പിലയും മൂപ്പിച്ച് താളിചെടുത്ത  കറിയുടെ രുചിയെ വെല്ലുന്ന മണം. ......, വയറു  നിറയുന്നതിന്നു മുന്പേ എന്റെ മനം നിറഞ്ഞു .വിളമ്പി വെച്ച ചോറിന്നു മുകളില് മൂന്നു വാക്കുകള് എന്റെ മുന്നില് തെളിഞ്ഞു
                                                like                   comment                 share
ലൈകില് എന്റെ കണ്ണുകള് ഉടക്കി വലതു കൈ എന്തോ പരതുകയായിരുന്നു അറിയാതെ കൈ  കറിപ്പാത്ത്രത്തില് തട്ടി പാത്രം താഴെ വീണുടഞ്ഞു .... ശബ്ദത്തില്  ഞെട്ടിയുണര്ന്ന ഞാന് സമയം നോക്കുമ്പോള് 7 .25  ഒരുമണിക്കൂറിനുള്ളില് പ്രഭാത കൃത്യങ്ങളെല്ലാം സാദിച്ചു ഓഫീസിലേക്ക്…,  കയറിചെല്ലുമ്പോള്  സഹപ്രവര്ത്തകന്റെ പതിവ് ഗുഡ്മോര്ണിംഗ് കൂടെ പതിവില്ലാത്ത ഒരുചോദ്യവും
ഇന്നെന്താ മുഖത്ത്  ഒരു നിരാശ...?
ഒന്നുമില്ലെന്ന് ഞാന് അലസമായി പറഞ്ഞെങ്കിലും ഓഫീസില് കയറി കംപ്യൂട്ടറിനു മുന്നിലെ എന്റെ ചെയറില്‍ ഇരുന്നപ്പോള്‍ ഉള്ളില്‍ നിന്നും നൈരാശ്യത്തിന്റെ ഒരു ദീര്ഗ ശ്വാസം പുറത്തേക്ക് വന്നു
ഹോ ....ഒന്ന് ലൈക്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍

2012, ജനുവരി 3, ചൊവ്വാഴ്ച

bye...2011

നന്ദി നന്ദി നിനക്കൊരായിരം നന്ദി
നീ നല്‍കിയ നേട്ടങ്ങളില്‍
ഞാനനുഭവിക്കുന്ന സുഗങ്ങള്‍ക്ക് നന്ദി, അറിയാം
നിനക്കപരിചിതമായൊരു വാക്കാണ്‌ നന്ദി, എങ്കിലും
വിടപറയുന്നൊരീവേളയില്‍ നിനക്കൊരാശ്വാസവാക്കാകാമെന്‍ നന്ദി
മോഹിച്ചതൊത്തിരി ഞാന്‍ നിന്നില്‍
നീ നല്‍കിയതോ..ഇത്തിരി എന്നില്‍
പരിഭവമൊന്നുമില്ലെനിക്കതില്‍ തെല്ലും, കാരണം
മോഹം അതിര് കവിഞ്ഞതായിരുന്നെന്നുള്ളില്‍
കവര്‍ന്നു നീ എന്നില്‍ നിന്നും ചിലത്
അരുമയായിരുന്നെനിക്കവയില്‍ പലതും
വിലപിക്കുന്നില്ല ഞാനതില്‍ നിത്യം, കാരണം
നേടിയതത്ത്രയും നിന്‍ പൂര്‍വികരില്‍ നിന്നാണെന്നത് സത്യം
തിരക്കിലാണല്പ്പം ഞാനും,ഒരുക്കണം
കൊട്ടും കുരവയും കൂട്ടുകാരാല്‍
വരവേല്‍ക്കുവാന്‍ നിന്‍ വല്ലിയില്‍ നിന്നും
നന്മകള്‍ മാത്രം നിറഞ്ഞൊരു നവവത്സരം
നീ മൃത്യു വരിക്കുന്നൊരാവേളയില്‍
ഞങ്ങള്‍ നൃത്തം ചവിട്ടിടും നിന്മേലില്‍
നിന്‍ തേങ്ങല്‍ ഞങ്ങള്‍ക്കാഹ്ലാദമായിടും
കണ്ണുനീരില്‍ വര്‍ണ്ണമഴ തീര്‍ത്തിടും
ഖേദമില്ലന്നതില്‍ ആരിലും, നീ
ഭാഗമായോരയുസ്സിന്‍ നന്ദിയും പാടേ മറന്നിടും
നീ ചലനമറ്റ് കിടക്കും നേരം
പുതുപ്പിറവിമേല്‍ ഞങ്ങള്‍ താലോലം പാടിടും
പ്രതിന്ജ്ഞയായ് പുത്തന്‍ പ്രതീക്ഷയായ്
ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍
മെല്ലെ മെല്ലെ ഞങ്ങളെല്ലാം മറന്നിടും
നന്മയും തിന്മയും കൂട്ടിക്കലര്‍ന്നിടും
പ്രതിജ്ഞകളത്ത്രയും കാറ്റില്‍ പറന്നിടും
നിന്‍ പിന്മുറക്കാരന്‍ നിന്‍ വഴിയേ വന്നിടും